സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രൊ സ്റ്റുഡന്റ് പാസ്

Education Keralam News

കൊച്ചി : സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രൊയുടെ സ്റ്റുഡന്റ് പാസിന് ആവശ്യക്കാർ ഏറുന്നു. ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു മുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രമായി യാത്ര നിശ്ചയിക്കാവുന്നതു വരെയുള്ള വിവിധ തരത്തിലുള്ള പാസുകള്‍ ലഭ്യമാണ്.

ടിക്കറ്റ് നിരക്കില്‍ 60 മുതല്‍ 83 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന മൂന്നു പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി വണ്‍ കാര്‍ഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസില്‍ ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. 30 ദിവസമാണ് പാസിന്റെ കാലാവധി.

ഇക്കാലയളവില്‍ നിശ്ചിത സ്റ്റേഷനില്‍ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകള്‍ വരെ നടത്താം. ഒരുമാസത്തേക്ക് ഏതു സ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും 120 യാത്ര ഒരു മാസം നടത്താം. എല്ലാ മെട്രൊ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.