കണ്ണൂർ ഹരിദാസന്‍ വധം; ഒരു ബിജെപി പ്രവർത്തകൻ കൂടി പിടിയിൽ

Crime Keralam News

കണ്ണൂർ : ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ ദാസ് കൊലയില്‍ നേരിട്ട് ബന്ധമുള്ള ആളാണ് . ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു . രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നാലംഗ അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.