ചികിത്സയിലായിരുന്ന പ്രവാസി വനിത ബാത്ത്റൂമില്‍ തൂങ്ങി മരിച്ചു

International News

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. രാജ്യത്തെ ഒരു ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു . ആശുപത്രിയിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രിക് വയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു. നേരത്തെ ചില അസുഖങ്ങള്‍ കാരണം യുവതിയെ ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്തിരുന്നു . ശാസ്‍ത്രീയ പരിശോധന നടത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണകാരണം കണ്ടെത്താന്‍ അന്വേഷണം തുടരുന്നുണ്ട് .