സമാനകളില്ലാത്ത രക്ഷാ ദൗത്യം, സൈന്യത്തിന് ബിഗ് സല്യൂട്ട്’; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Keralam News

മലമ്പുഴ : സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് ചരിത്ര രക്ഷാ ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു . സൈന്യത്തിനൊപ്പം വനം, പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും അതിൽ സഹകരിച്ച എല്ലാവരും അഭിനനന്ദനം അർഹിക്കുന്നവരാണ് . സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പോരായ്മകൾ ഈ സംഭവത്തിൽ ചൂണ്ടികാട്ടുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

അതുപോലെതന്നെ രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ചു ബാല എന്ന സൈനികനായിരുന്നു ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് . ബാബുവിന്റെ കാലിൽ നിസാര പരിക്കുകൾ മാത്രമേയുള്ളു