ബത്തേരി ജനവാസമേഖലയായ സത്രംകുന്നില്‍ വീണ്ടും കടുവ

Keralam News

കൽപ്പറ്റ: നഗരത്തിന് സമീപമുള്ള ജനവാസമേഖലയായ സത്രംകുന്നില്‍ വീണ്ടും കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് പ്രദേശവാസിയായ രാംദാസ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് കുടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയെന്നാണ് പറയുന്നത്. അതേ സമയം പ്രദേശവാസികളില്‍ നിന്ന് ഭീതി അകന്നിട്ടില്ല. രാംദാസിന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാറിയാണ് കടുവയെ കണ്ടത്.