കോവിഡ് വ്യാപനം ; മക്കയില്‍ സംസം വെള്ളം വിതരണം ചെയ്യാന്‍ റോബോട്ട്

International News Pravasi

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസം വെള്ളം വിതരണം ചെയ്യാന്‍ റോബോട്ടിനെ നിയോഗിക്കും. ഇനിമുതൽ ഇരു ഹറമുകളിലും റോബോട്ടുകളായിരിക്കും സംസം വെള്ളം വിതരണം ചെയ്യുക. മനുഷ്യര്‍ നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാനാണ് പുതിയ പരിഷ്കരണം.

നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന റോബോട്ട് പത്ത് മിനിട്ടില്‍ 30 കുപ്പികള്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതല്‍ റോബോട്ടുകളെ വിന്യസിപ്പിക്കാനാണ് ശ്രമം.

റോബോട്ടുകള്‍ക്ക് വിവിധ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്.