കൗതുകത്തിനിട്ട മോതിരംഒടുവിൽ വില്ലനായി.

Local News

മലപ്പുറം : വടപുറം പാലപറമ്പ് സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയും വടപുറം സ്വദേശി ചെനക്കൽ നിഷാദിന്റെ മകളുമായ സിയ ആണ് കൗതുകമേറി സഹപാഠിയുടെ സ്റ്റീൽ മോതിരം വിരലിലണിഞ്ഞത്. എന്നാൽ മോതിരം തിരിച്ചൂരാൻ സാധിക്കാതെ കുടുങ്ങുകയും വിരലിൽ നീരുവെയ്ക്കുകയും ചെയ്തു. സ്കൂളുവിട്ട് വീട്ടിലെത്തിയ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ എമർജൻസി റെസ്ക്യു ഫോഴ്സിനെ സമീപിച്ചു. ഇ.ആർ.എഫ്. അംഗങ്ങളായ ബിബിൻ പോൾ, കെ.എം. അബ്ദുൽ മജീദ് എന്നിവർ മോതിരം നീക്കം ചെയ്തു.