ലോട്ടറിക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Crime Local News

കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അൻവർഷാ അറസ്റ്റിൽ. ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.

കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളം ബിവറേജ് ഷോപ്പിന് മുൻപിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ പ്രതിയടങ്ങുന്ന സംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

പ്രതി കായംകുളം പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.