നെയ്യാറ്റിൻകര വീണ്ടും ഗുണ്ടാ ആക്രമണം

Crime Keralam News

നെയ്യാറ്റിൻകര :നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ആറാലുമ്മൂട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആറാലുമ്മൂട് സ്വദേശി ഷാജഹാനെയാണ് വെട്ടിയത് . ഷാജഹാൻ്റെ തലയിലും കൈകളിലും ഗുണ്ടാ സംഘം വെട്ടി പരുക്കേൽപിച്ചിട്ടുണ്ട് . കുപ്രസിദ്ധ ഗുണ്ട ഡാൻസർ വിഷ്ണുവും കൂട്ടാളി സൈദും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം നടത്തി കേസെടുത്തിട്ടുണ്ട്.