സാറ്റ്നാവ് ; വഴി പിഴച്ച് മരണത്തെ മുഖാമുഖം കണ്ട് ട്രക്ക് ഡ്രൈവർ

India News

ചൈന : വാഹനത്തിലെ സാറ്റ്ലൈറ്റ് സംവിധാനമായ സാറ്റ്നാവിനെ പിന്തുടര്‍ന്ന ട്രക്ക് ഡ്രൈവര്‍ക്ക് വഴി പിഴച്ചു. കുറച്ചു ദൂരം സഞ്ചരിച്ച അദ്ദേഹം തനിക്ക് വഴി തെറ്റിയതായി മനസിലാക്കുകയും വാഹനം അവിടെ നിറുത്തുകയും ചെയ്തു . ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ആ മലമ്പാതയിലൂടെ അദ്ദേഹം തന്‍റെ ട്രക്ക് തിരിച്ചിറക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അപകട നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹം കിഴക്കാം തൂക്കായ മലയിടുക്കിലേക്ക് ചെരിയുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഭാരമുള്ളതും വലിയതുമായ മൂന്ന് ഡമ്പർ ട്രക്കുകൾ ഉപയോഗിച്ച് തൊഴിലാളികള്‍ വാഹനം റോഡിലേക്ക് മാറ്റിയത്