സ്ത്രീയുടെ സമ്മതമില്ലാതെ മുലയൂട്ടുന്ന ചിത്രമെടുക്കുന്നത് നിയമ വിരുദ്ധം

Crime International News

ഇഗ്ലണ്ട് : സ്ത്രീയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രമെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടും വെയിൽസും . അമ്മയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രങ്ങളെടുത്താൽ 2 വർഷം ജയിൽ ശിക്ഷ. കോർട്ട് ബില്ലിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിയമം. ‘ഇത്തരം ചിത്രങ്ങളിലൂടെ സ്ത്രീകളെ ശല്യപ്പടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അനുവദിക്കില്ല. ഒരു അമ്മയും ഇത്തരം പീഡനങ്ങൾക്ക് ഇനി ഇരയാവരുത്. ഈ നിയമ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് നിയമവ്യവസ്ഥയില്‍ കൂടുതൽ വിശ്വാസ്യത വരുമെന്ന് നിയമ സെക്രട്ടറി ഡൊമനിക് റാബ് പറ‍ഞ്ഞു.