പു​ല്‍​പ​റ്റയില്‍ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ന്‍ വ​നം വ​കു​പ്പി​ന്‍റെ അ​നുമതി

Crime Local News

മ​ഞ്ചേ​രി: വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ന്‍ പു​ല്‍​പ​റ്റ പ​ഞ്ചാ​യ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പി.​സി. അ​ബ്ദു​റ​ഹ്മാ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഉത്തരവ്.

ക​ഴി​ഞ്ഞ 21-ന് ​ കാ​ട്ടു​പ​ന്നി​ശ​ല്യ​മു​ള്ള മേ​ഖ​ല സ​ന്ദ​ര്‍​ശി​ച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തിയിരുന്നു. ഇ​തോ​ടെ​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നുള്ള അ​നു​മ​തി ന​ല്‍​കി​യ​ത്.

കൊടുമ്പുഴ വ​നം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള മൂ​ന്ന് പേ​രെ ഇതിനായി ചു​മ​ത​ല​പ്പെ​ടു​ത്തിയിട്ടുണ്ട്. ഇ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ച്‌ പ​ഞ്ചാ​യ​ത്തി​ന് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​ കൊ​ല്ലാ​മെ​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ കെ. ​ഷാ​ജീ​വ് ന​ല്‍​കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഈ മേഖലയില്‍ തോ​ക്കി​ന് ലൈ​സ​ന്‍​സു​ള്ള​വ​ര്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചാ​ല്‍ അ​വ​ര്‍​ക്ക് കൂ​ടി ഉ​പാ​ധി​ക​ളോ​ടെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ന്‍ അ​നു​മ​തി ന​ല്‍​കും.