പ്രവേശന വിലക്കു ലംഘിച്ച പ്രതി അറസ്റ്റിൽ

Crime Local News

കാളികാവ്: കാപ്പ, പ്രവേശന വിലക്കു ലംഘിച്ച പ്രതി അറസ്റ്റിൽ.നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയ പ്രതിയെ കാപ്പാ നിയമലംഘനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് വാളക്കുളം ലക്ഷംവീട് കോളനിയിലെ മുതുകുളവൻ ഫായിസ് ( പാണ്ഡ്യനെ- 24) ആണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാളികാവ് പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. അടിപിടി, കഞ്ചാവ് , പോക്സോ ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഫായിസ്. ഇയാൾ വീട്ടിലെത്തിയിട്ടുണ്ട് എന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്