സപ്ലിമെൻ്റ് പ്രകാശനം ചെയ്തു

Local News Politics

മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെൻ്റിൻ്റെ പ്രകാശനം കർമ്മം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എ റസാഖ്, ജില്ലാ ജനറൽ സിക്രട്ടറി ടി.സി അബ്ദുൽ ലത്തീഫ് ,ട്രഷറർ എം.പി ഫസൽ, ജില്ലാ സെക്രട്ടറി എ.പി അബ്ദുൽ അലി, മലപ്പുറം ഉപജില്ലാ സെക്രട്ടറി സി.എച്ച് ശംസുദ്ധീൻ സംബന്ധിച്ചു.

ജില്ലാ സമ്മേളനം 8 ന് ശനി 10 മണിക്ക് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ ഉൽഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എൽ.എ സംബന്ധിക്കും.