ജൂണ്‍ 2020 ഫയല്‍ ചെയ്ത കേസിൽ സുന്ദര്‍ പിച്ചെയെ ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവ്

Crime International News

സന്‍ഫ്രാന്‍സിസ്കോ: ജൂണ്‍ 2020 ഫയല്‍ ചെയ്ത സ്വകാര്യത ലംഘനം ആരോപിച്ചുള്ള കേസില്‍ ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റിന്‍റെ മേധാവി സുന്ദര്‍ പിച്ചെയെ ചോദ്യം ചെയ്യാന്‍ കോടതിയുടെ ഉത്തരവ്. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് കാലിഫോര്‍ണിയ ഫെഡറല്‍ കോടതി ജഡ്ജി റൂളിംഗ് നല്‍കിയത്.

ഗൂഗിള്‍ ബ്രൗസിംഗില്‍ വളരെ മികച്ച സ്വകാര്യത നല്‍കുന്ന ‘ഇന്‍കോഹിഷ്യന്‍റെ’ മോഡില്‍ സെര്‍ച്ച് ചെയ്താലും ഉപയോക്താവിന്‍റെ ചില വിവരങ്ങള്‍ ഗൂഗിള്‍ കൈക്കലാക്കുന്നു എന്ന ആരോപണത്തിലാണ് കേസ്.

തീര്‍ത്തും അനാവശ്യമായ കാര്യമാണ് പിച്ചെയെ ഈ കേസില്‍ ചോദ്യം ചെയ്യുന്നത് എന്നാണ് ഗൂഗിൾ വക്താക്കളുടെ പ്രതികരണം. ഈ വിഷയത്തില്‍ നിയമപരമായ പ്രതിരോധം തുടരുമെന്നും ഗൂഗിള്‍ വക്താവ് ജോസ് കസ്റ്റാഡ പ്രതികരിച്ചു.