ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചു ; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Crime Local News

താനൂര്‍ : പെരുവഴിയമ്പലത്ത് ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. താനൂര്‍ കാട്ടിലങ്ങാടി പുല്ലാട്ട് റോഡില്‍ പരേതനായ താലിപ്പാട്ട് ബഷീറിന്റെ മകന്‍ സെയ്യിദ്(30)ആണ് അപകടത്തിൽ മരിച്ചത്.

എതിർദിശയിൽ വന്ന ലോറിയും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. സയ്യിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗതയാണ് അപകട കാരണം.

മാതാവ് സുഹറ, ഭാര്യ സജിറ, മകന്‍ ഇവാന യാസീന്‍, സഹോദരന്‍ ഹമീദ്.