അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ 1 കോടി രൂപ പിഴ; നിര്‍ണായക സൈബര്‍ നിയമ ഭേദഗതിയുമായി യു.എ.ഇ

Crime Interview News

യു.എ.ഇ : അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരുമെന്ന് യു.എ.ഇ. പിഴയുടെ കൂടെ ആറ് മാസം വരെ തടവും ലഭിക്കും. നിർണ്ണായക മാറ്റങ്ങളോടെ സൈബർ നിയമ നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും.

ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്‍റർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികൾ . സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം. പുതിയ നിയമ പ്രകാരം ബീച്ച്, പാർക്ക് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും.