മത്സരങ്ങളുമായി പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി മെട്രോ

Keralam News

എറണാകുളം : 2022 നെ വരവേൽക്കാൻ പുതിയ രീതിയിലുള്ള പരിപാടികളുമായിട്ടാണ് കൊച്ചി മെട്രോ ഒരുങ്ങുന്നത് . 30, 31 തിയതികളിൽ . മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടത്തുന്നത് . സം​ഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 30ന് ആലുവ സ്റ്റേഷനിൽ രാവിലെ 9ന് തുടക്കം കുറിക്കുന്ന പരിപാടികൾ വൈകിട്ട് 7 മണി വരെ നീളും. ഇവിടെ മാർഗം കളി, കരോക്കെ മ്യൂസിക്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ പരിപാടികൾ ഉണ്ടാകും.