മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ വനംവകുപ്പ് കേസെടുത്തു

Crime Local News

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ചയിൽ കേസെടുത്ത് വനംവകുപ്പ്. അനുവാദമില്ലാതെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ അണക്കെട്ടിലേക്ക് പോയതിനാണ് വിരമിച്ച രണ്ട് എസ് ഐ മാരടക്കം നാലുപേർക്ക് എതിരെതേക്കടി റേഞ്ച് ഓഫീസർ കേസെടുത്തത് മതിയായ പരിശോധന നടത്താതെ ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

തേക്കടി ബോട്ട് ലാൻറിംഗിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിനെയും വാച്ചറെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് മുല്ലപ്പെരിയാർ ഡിവൈഎസ് പി അന്വേഷണ റിപ്പോർട്ട് ഇടുക്കി എസ് പിക്ക് കൈമാറി. കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻറെ ബോട്ടിൽ നാലു പേർ ഡാമിൽ എത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ജിഡി രജിസ്റ്ററിൽ പോലീസ് രേഖപ്പെടുത്തിയിരുന്നില്ല.