കോവിഡ് പ്രതിസന്ധി ; ഫോർട്ട് കൊച്ചിയിൽ ഇത്തവണ കാർണിവൽ പേരിന് മാത്രം

Keralam News

കൊച്ചി : പുതുവത്സാരാഘോഷത്തിന് ഫോർട്ട് കൊച്ചി കടപ്പുറത്തേക്കൊഴുകുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് നിരാശയാകും ഇത്തവണത്തെ കാർണിവൽ. കോവിഡ് പ്രതിസന്ധി രൂക്ഷമായിത്തന്നെ നിലനിൽക്കുന്നതിനാൽ ഫോർട്ട് കൊച്ചി കാർണിവൽ പേരിന് മാത്രമേ ഉണ്ടാകൂ. കാർണിവലിന്റെ പ്രധാന ആകർഷണമായ പപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറിയുണ്ടാകില്ല. കാർണിവൽ റാലിയും നടത്തില്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രമേ നടത്താനാവൂ.

പുതുവത്സരത്തിന് കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്തുന്നത് പതിവുകാഴ്ചയായിരുന്നു. പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഫോർട്ട് കൊച്ചിയിൽ ലക്ഷങ്ങളാണ് ഡിസംബർ 31 ന് അർധരാത്രിയോടെ തടിച്ച് കൂടുന്നത്.