ഷാൻ വധക്കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Crime Keralam News

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ അറസ്റ് ചെയ്തു .ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത് .ഷാൻ വധത്തിലെ മുഖ്യആസൂത്രകനടക്കം രണ്ട് പേരാണ് ഇപ്പോൾ പിടിയിലായത്. കൊലപാതകത്തിൽ പങ്കുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടിക്കാനായി പൊലീസ് സംഘങ്ങൾ രംഗത്തെത്തിയിട്ടുണ്ട് .ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിൻ്റെ മുഖ്യആസൂത്രകൻ. കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കിയതും , വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഇപ്പോൾ പിടിയിലായ രണ്ട് പേരും ഗൂഢാലോചനയും ഏകോപനവും നടത്തിയവരാണ്. നേരിൽ കണ്ടുമുട്ടിയവരെയാണ് ഇനി പിടികൂടാനുള്ളത്.