സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

Keralam News

തിരുവനന്തപുരം : എഞ്ചിനീയർമാർ ഫീൽഡിൽ പോയി റോഡിൻറെ അവസ്ഥ പരിശോധിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭാ മണ്ഡലങ്ങളിൽ നിരീക്ഷണ സംഘത്തെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി നിർമ്മാണ പ്രവർത്തനങ്ങൾ നിർബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന നടത്തുമെന്നും റോഡ് നിര്‍മാണത്തിന് വർക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നും .പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്ന് റിപ്പോർട്ട് എഴുതിയാൽ മതിയാവില്ലെന്നും മന്ത്രി പറഞ്ഞു.