എലിപ്പനി – അറിയേണ്ടതെല്ലാം

Feature Health Keralam News

എന്താണ് എലിപ്പനി

എ​ലി, പ​ട്ടി, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്രം വ​ഴി പ​ക​രു​ന്ന അസുഖമാണ് എ​ലി​പ്പ​നി. ​എലി​മൂ​ത്രം വ​ഴി മ​ണ്ണി​ലും വെ​ള്ള​ത്തി​ലും എ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന മു​റി​വു​ക​ള്‍ വ​ഴി​യാണ് ശരീരത്തിലേക്കെത്തുന്നത്. കൂടാതെ ക​ണ്ണി​ലേ​യും വാ​യി​ലേ​യും ശ്ലേ​ഷ്മ​സ്​​ത​ര​ങ്ങ​ള്‍ വഴിയും രോഗാണു ശരീരത്തിൽ എത്തും.

ലക്ഷണങ്ങൾ

ക്ഷീ​ണ​ത്തോ​ടെ​യു​ള്ള പ​നി​, ത​ല​വേ​ദ​ന​, പേ​ശി​വേ​ദ​ന​ തുടങ്ങിയവയാണ് എ​ലി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ക​ണ്ണി​ല്‍ ചു​വ​പ്പ്, മൂ​ത്ര​ക്കു​റ​വ്, മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും എലിപ്പനിയുടെ ലക്ഷണങ്ങളായി പൊതുവെ കാണാറുണ്ട്. .

എ​ലി​പ്പ​നി മ​ര​ണ​ത്തിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതാണ്. ആ​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന പ​നി​യുള്ള​വ​ര്‍ സ്വ​യം ചി​കി​ത്സി​ക്കാ​തെ ഡോ​ക്​​ട​റെ കാണിക്കേണ്ടത് അത്യാവശ്യമാണ്. മ​ലി​ന​ജ​ല​വു​മാ​യോ മ​റ്റു മാ​ലി​ന്യം നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യോ ഇ​ട​പ​ഴ​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അത് പ്രത്യേകമായി ഡോ​ക്ട​റോ​ട് പറയുകയും ചെയ്യണം.

എലിപ്പനി തടയാൻ ചെയ്യേണ്ട മുൻകരുതലുകൾ

@ കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ക​ളി​ക്കു​ന്ന​തും കു​ളി​ക്കു​ന്ന​തും ഒഴിവാക്കുക.

@ ഓ​ട​ക​ളി​ലും തോ​ടു​ക​ളി​ലും വ​യ​ലു​ക​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും ഇ​റ​ങ്ങി ജോ​ലി ചെ​യ്യു​ന്നവരും മീ​ന്‍​പി​ടി​ത്ത​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വരും കൈ​കാ​ലു​ക​ളി​ലോ മറ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലോ മു​റി​വുണ്ടെങ്കിൽ അത് ഉ​ണ​ങ്ങു​ന്ന​തു​വ​രെ പ​ണി​ക​ള്‍​ക്ക്​ ഇ​റ​ങ്ങ​രു​ത്.

@ ഇ​ത്ത​രം ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കൈ​യു​റ, റ​ബ​ര്‍ ബൂ​ട്ട്​ എ​ന്നി​വ നിർബന്ധമായും ധ​രി​ക്ക​ണം.

@ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​ലി​പ്പ​നി​ക്കെ​തി​രാ​യ രോ​ഗ​പ്ര​തി​രോ​ധ​മ​രു​ന്നായ ഡോ​ക്​​സി​സൈ​ക്ലി​ന്‍ ക​ഴി​ക്ക​ണം. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ര​ണ്ട് ഡോ​ക്​​സി​സൈ​ക്ലി​ന്‍ ഗു​ളി​ക (200 മി.​ഗ്രാം) ആ​റ് ​-എ​ട്ട്​ ആ​ഴ്ച​വ​രെ ക​ഴി​ക്ക​ണം.