ആറാട്ടിന്‍റെ റിലീസ് ; മമ്മൂട്ടി, മോഹൻലാൽ മത്സരം?

Entertainment Keralam News

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറക്കുമ്പോള്‍ തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുമോ എന്ന കാര്യത്തില്‍ ചലച്ചിത്ര വ്യവസായത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ്, മോഹന്‍ലാലിന്‍റെ മരക്കാര്‍ തുടങ്ങിയ വലിയ റിലീസുകള്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതില്‍ വിജയിച്ചു. മലയാളം ബോക്സ് ഓഫീസ് ഇനി കാത്തിരിക്കുന്ന ഒരു വന്‍ റിലീസ് മോഹന്‍ലാലിന്‍റെ ‘ആറാട്ട്’ ആണ്. എന്നാല്‍ ആറാട്ട് എത്തുമ്പോള്‍ ഒപ്പം ഒരു മമ്മൂട്ടി ചിത്രം കൂടി എത്തിയാലോ? അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വാർത്തകൾ .

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടേണ്ടിവന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട്.അതിൽ മോഹന്‍ലാല്‍ ആണ് നായകൻ . ഒക്ടോബര്‍ അവസാനമാണ് ചിത്രത്തിന്‍റെ നിലവിലെ റിലീസ് . 2022 ഫെബ്രുവരി 10നാണ് ചിത്രം എത്തുന്നത്. ‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്‍മ പര്‍വ്വം . ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതേക്കുറിച്ചുള്ള ചില പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്ത ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഫെബ്രുവരി ആദ്യവാരം തന്നെ ഭീഷ്‍മപര്‍വ്വവും എത്തുന്നതാണ് . റിലീസ് മാര്‍ച്ചിലാണെന്നാണ് നേരത്തെ പ്രചരിപിച്ചെതെങ്കിലും ഫെബ്രുവരി ആദ്യവാരം തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്.ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ആദ്യം ചെയ്യാനിരുന്നത്. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ രംഗങ്ങളുമുള്ള ബിലാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം സാധ്യമായ ചിത്രം ആയിരുന്നില്ല. ‘ഭീഷ്‍മവര്‍ധന്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.