തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

Keralam News Pravasi

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. തൃശ്ശൂർ എറിയാട് പേബാസാർ വടക്കുവശം അമ്മ റോഡിൽ താമസിക്കുന്ന കൂട്ടുങ്ങൽ അഹമ്മദ്‌ മകൻ നിസാം അഹമ്മദ് (50) ആണ് മരണപ്പെട്ടത്. മസ്‍കത്ത് ഗാലയിൽ പ്രവർത്തിക്കുന്ന എസ്.റ്റി.എസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന നിസാം അഹമ്മദ് ദാർസൈത്തിലായിരുന്നു താമസിച്ചിരുന്നത്.

ഷബാനയാണ് ഭാര്യ. മക്കൾ: അഫ്റാസ്, അംറ. സഹോദരങ്ങൾ – വസീർ , സാബിറ, സക്കീർ, സറീന, സബീന, തമീം.

മൃതദേഹം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.