തിരുവനന്തപുരത്ത് ഏ​ഴ് വ​യ​സ്സു​കാരിയെ പീ​ഡി​പ്പി​ച്ച മധ്യവയസ്‌കൻ അ​റ​സ്​​റ്റി​ല്‍

Crime Keralam News

തി​രു​വ​ന​ന്ത​പു​രം: ഏ​ഴ് വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ അമ്പത്തഞ്ചുകാരൻ പോലീസിന്റെ പിടിയിലായി. തി​രു​വ​ല്ലം മേ​നി​ലം സ​ര​സ്വ​തി ഭ​വ​നി​ല്‍ ഗോ​പ​കു​മാ​റി​നെ​യാ​ണ് തി​രു​വ​ല്ലം പൊ​ലീ​സ് കസ്റ്റഡിയിലെടുത്തത്.

ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍​നി​ന്നാ​ണ് പ്രതിയെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഫോ​ര്‍​ട്ട് എ.​സി.​പി ഷാ​ജി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തി​രു​വ​ല്ലം എ​സ്.​എ​ച്ച്‌.​ഒ സു​രേ​ഷ് വി.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സ​തീ​ഷ് കു​മാ​ര്‍, എ.​എ​സ്.​ഐ പ്രി​യ​ദേ​വ്, സി.​പി.​ഒ രാ​ജീ​വ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു