സംസ്ഥാനത്ത് സ്‌കൂള്‍ പ്രവര്‍ത്തനം വൈകുന്നേരം വരെയാക്കുന്നത് പരിഗണിക്കുമെന്ന് സർക്കാർ

Education Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവര്‍ത്തനം വൈകുന്നേരം വരെയാക്കുന്നതിനെക്കുറിച്ച് നാളെ ചർച്ച നടത്തും. ഉച്ച വരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയില്ലെന്ന വ്യാപക പരാതി ഉയർന്നു വന്ന സാഹചര്യത്തിലാണ് ചർച്ച നടത്താൻ തീരുമാനായത്.

ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും വെള്ളിയാഴ്ചത്തെ തുടര്‍ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ.