ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരൻ പിടിയിൽ

Crime Keralam News

പാലക്കാട് : ശ്രീകൃഷ്ണപുരത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരൻ പിടിയിൽ. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്റ്റിലായത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇന്നലെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. വീട്ടുകാർ നൽകിയ പരാതിയിന്മേൽ പ്രതിയെ ഇന്നലെ രാത്രി 9.40 ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.