തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടാക്കൾ പിടിയിൽ ; പ്രതികൾ കോഴിക്കോട് സ്വദേശികൾ

Crime Keralam News

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഷിഹാബും, അനസുമാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് രണ്ടര ലക്ഷത്തോളം വില വരുന്ന മൊബൈൽ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.

കിളിമാനൂരുള്ള ബന്ധുവീട്ടിൽ താമസിച്ച് മോഷണങ്ങൾ നടത്തി വരുന്നതിനിടെയാണ് പ്രതികളെ പോലീസ് കുരുക്കിലാക്കിയത്. കുറച്ചു നാളുകളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഫോണുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

പ്രതികളുടെ വാഹനങ്ങളിൽ നിന്നും നിരവധി ഫോണുകൾ പിടിച്ചെടുത്തു. പല ജില്ലകളിലും പ്രതികൾ മോഷണം നടത്തിയിട്ടുണ്ട്. ഇവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.