സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ പോലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍

Keralam News

തിരുവനന്തപുരം : സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കുന്നതിനിടെ പോലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടിൽ ജീവനൊടുക്കിയത്.

ഇന്നലെ വൈകീട്ട് അഖിലയും ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടയിൽ പോലീസ് ഇരുവരെയും കൂട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് അഖിലയെ വിട്ടയച്ചത്. അതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് അഖില ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

നിരവധി കേസുകളില്‍ പ്രതിയായ പ്രശാന്തിനെ മദ്യപിച്ച നിലയില്‍ അഖിലക്കൊപ്പം കണ്ടതുകൊണ്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.