പിടിതരാതെ നരഭോജി കടുവ ;പിടിമുറുക്കി വനപാലകർ

India Keralam News

ഗൂഡല്ലൂർ : തൊഴിലാളിയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. ജീവനോടെ പിടികൂടി മൃഗശാലയിലേക്ക് കൊണ്ടുപോവാനാണ് നാല്‌ ദിവസമായി ശ്രമിക്കുന്നത്. ചൊവാഴ്ച രാവിലെ തൊട്ട് തിരച്ചിൽ ആരംഭിച്ചെങ്കിലും മൂന്നു മണിയോടെയാണ് കടുവയെ കാണാനായത്. യന്ത്രവാൾ പ്രവർത്തിപ്പിച്ച് ശബ്ദം പുറപ്പെടുവിപ്പിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്താണ് കടുവയെ പുറത്തെത്തിച്ചത്. എന്നാൽ മയക്കുവെടി വെക്കുന്നതിന് മുന്നെയായി കടുവ ദേവൻ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വ​യ​നാ​ട് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​ത​ല​വ​ന്‍ ഡി.​എ​ഫ്.​ഒ ന​രേ​ന്ദ്ര ബാ​ബു​വിന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​ര്‍​ലെ​സ് സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് സം​ഘം ക​ടു​വ​ക്ക​രി​കി​ല്‍ എ​ത്തി​യ​ത്.

ഡ്രോൺ ക്യാമറയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരുകയാണ്. പ്രായാധിക്യം മൂലം അവശനിലയിലാണ് കടുവ. മു​തു​മ​ല ക​ടു​വ സ​ങ്കേ​ത ഡ​യ​റ​ക്​​ട​ര്‍ വെ​ങ്കി​ടേ​ഷ്, ഗൂ​ഡ​ല്ലൂ​ര്‍ ഡി.​എ​ഫ്. ഒ ​കൊ​ങ്കു ഓം​കാ​ര്‍,ഊ​ട്ടി ഡി. ​എ​ഫ്. ഒ ​സ​ച്ചി​ന്‍ ദു​ക്കാ​റെ,എ​സ്. ടി. ​എ​ഫ്. എ. ​ഡി. എ​സ്. പി ​മോ​ഹ​ന​ന്‍ ന​വാ​സ് തുടങ്ങിയവരുൾപ്പെടുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കടുവ വീണ്ടും ഇവിടെ തന്നെ എത്താൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ദേ​വ​ന്‍, ശ്രീ ​മ​ധു​ര ഭാ​ഗ​ത്തു​ള്ള ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും വനപാലകർ ന​ല്‍​കിയിട്ടുണ്ട്