വാഹനാപകടം ; കോട്ടക്കലിൽ കൈക്കുഞ്ഞിന് ദാരുണാന്ത്യം

Keralam Local News

കോട്ടക്കൽ : ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരണപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്റെ ഒരു മാസം മാത്രം പ്രായമുള്ള പെണ്കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന്റെ പിതാവിനെയും മാതാവ് മുബഷിറയെയും കുട്ടിയെ പരിചരിക്കാനെത്തിയ റജീനയെയും പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
ഇവർ സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ നിന്നും വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുഴൽകിണർ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.