ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ടു.

Keralam News

തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി കൂര്‍മ്മത്ത് അബ്ദുറഹ്മാന്റെ ഭാര്യ സഫിയ (52)ഉംറ കഴിഞ്ഞു വരുന്നതിനിടെ കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ടു. മക്കള്‍ നൗഫല്‍ ( ജിസാന്‍) നസ്‌റിന്‍, നഈം , മരുമക്കള്‍ അബ്ദുറഹ്മാന്‍ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്‌ന പനക്കല്‍ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സന്‍ കരുമ്പില്‍, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങള്‍ സൈതലവി, അബ്ദുല്‍ അസീസ് (റെയിന്‍ബോ ബേക്കറി കരുമ്പില്‍) മുസ്തഫ (കുഞ്ഞാവ – ജിദ്ദ ) റുഖിയ പാലത്തിങ്ങല്‍, ഖദീജ പറപ്പൂര്‍, സുലൈഖ ചെമ്മാട് .
മലപ്പുറം ഗ്രീന്‍ ഓയാസിസ് ട്രാവല്‍സ് മുഖേന സഹോദരന്‍ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്.ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദില്‍