സ്വന്തമായി എ.ടി.എം തുടങ്ങി മാസം അമ്പതിനായിരം മുതല്‍ ലക്ഷം രൂപവരെ സമ്പാദിക്കാന്‍ അവസരം

News

സമീപ പ്രദേശത്ത് എ. ടി.എം കൗണ്ടര്‍ ഇല്ലാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വന്തമായി എ.ടി.എം തുടങ്ങി മാസം അമ്പതിനായിരം മുതല്‍ ലക്ഷം രൂപ ശരാശരി സമ്പാദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.

ഇതിനായി നിങ്ങള്‍ക്ക് വേണ്ടത് , റോഡ് സൈഡില്‍ താഴത്തെ നിലയില്‍ അന്‍പത് മുതല്‍ എണ്‍പത് വരെ സ്‌ക്വയര്‍ ഫീറ്റ് സ്ഥലമുള്ള മുറിയും അടുത്തുള്ള എ.ടി.എമ്മില്‍ നിന്ന് 100 മീറ്റര്‍ അകലവുമാണ്. കൂടാതെ മുഴുവന്‍ സമയവും ഒരു കിലോവാട്ട് വൈദ്യുതി, സാറ്റ് ലൈറ്റ് ബന്ധം സ്ഥാപിക്കാനുള്ള അനുമതി എന്നിവയും വേണം. ഇതെല്ലാം വാടകയ്ക്ക് ആണെങ്കിലും കുഴപ്പമില്ല.

ലാഭം

ഈ എ.ടി.എമ്മില്‍ നടക്കുന്ന ഓരോ പണമിടപാടുകള്‍ക്കും എട്ടു രൂപ വീതവും പിന്‍ നമ്പര്‍ മാറ്റമുള്‍പ്പെടെയുള്ള മാറ്റിനങ്ങള്‍ക്ക് രണ്ടു രൂപയും കമ്മീഷനായി ലഭിക്കും. ദിവസം 250 പേര്‍ എ.ടി.എം ഉപയോഗിച്ചാല്‍ ശരാശരി 45000 രൂപ മാസ വരുമാനം കിട്ടും. 500 പേരായാല്‍ 90,000.
എന്നാല്‍ കരാര്‍ പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ പിന്തിരിഞ്ഞാല്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കും.

ചെലവ്

ഇന്ത്യയില്‍ സ്വന്തമായി എ.ടി.എം. സ്ഥാപിക്കാന്‍ സഹായിക്കുന്നത് ടാറ്റ ഇന്‍ഡിക്യാഷ് , മുത്തൂറ്റ് , ഇന്ത്യ വണ്‍ , ഹിറ്റാച്ചി എന്നീ കമ്പനികളാണ്. സ്വന്തമായി കെട്ടിട സൗകര്യമുള്ളവര്‍ ഒന്നര ലക്ഷം രൂപയും അല്ലാത്തവര്‍ രണ്ടു ലക്ഷം രൂപയും സെക്യൂരിറ്റി തുക നല്‍കണം. ഇത് തിരികെ ലഭിക്കുന്ന നിക്ഷേപമാണ്. ഇതിനുപുറമെ മൂന്നു ലക്ഷം രൂപ മൂലധനമായി വേണം. ഈ തുകയാണ് ആദ്യം എ.ടി.എമ്മില്‍ നിറയ്ക്കുക. ഇത് തീരുന്ന മുറയ്ക്ക് ഫ്രാഞ്ചൈസിയുടെ കറന്റ് അക്കൗണ്ടില്‍ നിന്ന് കമ്പനി തുക നല്‍കും.
ഇന്ത്യയില്‍ ഇന്ന് , പ്രായപൂര്‍ത്തിയായ ഒരു ലക്ഷം പേര്‍ക്ക് 28 എണ്ണം എന്ന നിരക്കിലാണ് എ.ടി.എമ്മുകള്‍ ഉള്ളത്. ഇത്രയും പേര്‍ക്ക് 50 എ.ടി.എം എന്നതാണ് ആഗോള ശരാശരി.