പാചക വിദഗ്ദനും ചലച്ചിത്ര നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു

Breaking News

പാചക വിദഗ്ദനും ചലച്ചിത്ര നിര്‍മ്മാതാവുമായ നൗഷാദ് (55) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം വൈകീട്ട് നാലു മണിക്ക് മുത്തൂര്‍ ജുമാ മസ്ജിദില്‍ സംസ്‌കരിക്കും.

കാറ്ററിംഗ് റസ്റ്റോറന്റ് ശൃംഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നൗഷാദ് ദി ബിഗ് ചെഫ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അദ്ദേഹം. തിരുവല്ലയില്‍ റസ്റ്റോറന്റും കാറ്ററിംഗ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തിനു പാചക താല്‍പര്യം കിട്ടിയത്.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.