കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് താങ്ങായി ഡോ​ക്​​ടേ​ഴ്​​സ് ഫോ​ര്‍ യു

Health Keralam News

ആ​ല​പ്പു​ഴ: അ​ന്ത​ര്‍​ദേ​ശീ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഡോ​ക്​​ടേ​ഴ്​​സ് ഫോ​ര്‍ യു​വിന്റെ ആലപ്പുഴ ജില്ലയിലെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസമാകുന്നു. ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രിയിലും​, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രിയിലും​, കാ​യം​കു​ളം, ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിലുമാണ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് വേണ്ടിയുള്ള ആരോഗ്യമേഖലയിലെ ഈ സംഘടനയുടെ പ്രവർത്തനം ലഭ്യമാകുന്നത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റ്​ കെ.​ജി. രാ​ജേ​ശ്വ​രി, ക​ല​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ എ​ന്നി​വ​രു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന്​ കെ ​ഡി​സ്ക് ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​ബ്​​ദു​ല്ല ആ​സാ​ദ്‌ വഴിയാണ് സംഘടനയുടെ പ്രവർത്തനം ജില്ലയിൽ സാധ്യമാക്കിയത്. ഒരു ഡോക്ടറും, ര​ണ്ട് സ്​​റ്റാ​ഫ്‌ ന​ഴ്‌​സും, ര​ണ്ട് ഡാ​റ്റാ എ​ന്‍​ട്രിക്കാരും, ര​ണ്ട് ന​ഴ്സി​ങ് അസിസ്റ്റന്റുമാരും അടങ്ങുന്ന ഓരോരോ സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുന്നത്. ജില്ലയിലെ വാക്സിനേഷൻ ക്യാമ്പുകൾക്കൊപ്പം ഈയൊരു സംഘത്തിലെ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കും.

ലഭ്യമാകുന്ന വാ​ക്‌​സി​നനുസരിച്ച് ആദ്യഘട്ടത്തിൽ മൂ​ന്നു​മാ​സ​ കാലയളവിൽ അ​ഞ്ച്​ ടീ​മു​ക​ള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, സേവനങ്ങൾ അധികമായി ആവശ്യമുണ്ടെങ്കിൽ ഇനിയും പുതിയ സംഘങ്ങളെ അനു​വ​ദി​ക്കു​ന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഡോ​ക്​​ടേ​ഴ്​​സ് ഫോ​ര്‍ യു ​ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് ഉ​മ്മ​ന്‍ അരി​കു​പു​റം പറഞ്ഞു.

മൂ​ന്നു​മാ​സ​ത്തേ​ക്ക് 45 ല​ക്ഷം രൂ​പ​ ​മെഡി​ക്ക​ല്‍ ടീ​മി​നു ചെ​ല​വ് വരുന്നുണ്ട്. നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​റ്റോ​റി​യം ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ 1.3 കോ​ടി​യു​ടെ ഓ​ക്സി​ജ​ന്‍ ജ​ന​റേ​ഷ​ന്‍ പ്ലാ​ന്‍​റും മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ 33 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും ഡോ​ക്​​ടേ​ഴ്​​സ് ഫോ​ര്‍ യു ​ഇതിനോടകം കൊടുത്തിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഡോ​ക്​​ടേ​ഴ്​​സ് ഫോ​ര്‍ യു ​മെ​ഡി​ക്ക​ല്‍ സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.