സ്വാതന്ത്ര്യദിനാഘോഷം ; ഏവർക്കും പുതു ഉർജ്ജമേകുന്ന വർഷം ആശംസിച്ചു പ്രധാനമന്ത്രി

India News

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. പുതിയ ഊർജം ഏകുന്ന വർഷമാവട്ടെ എന്ന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. പതാക ഉയർത്തിയതിനു ശേഷം സേനാ വിഭാഗങ്ങൾ ഒരുക്കിയ ഗാർഡ് ഓഫ് ഓണറും അദ്ദേഹം സ്വീകരിച്ചു.

ഓഗസ്റ്റ് 14 കൾ വിഭജനം നടന്നതിന്റെ മുറിവുകൾ ഓര്മപ്പെടുത്തുന്നതാണെന്നും മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളെയും സ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഈ വട്ടം ഒളിമ്പിസ്ക് താരങ്ങൾ നമ്മുടെ ഹൃദയം കീഴടക്കി. എല്ലാ തലമുറയും ഇത് ഓർത്തുവെയ്ക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മികച്ച വാക്സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നത് ഇന്ത്യയിലാണെന്നും കോവിഡ് മഹാമാരിക്കെതിരെ ധീരമായാണ് നമ്മുടെ രാജ്യം പോരാടിയതെന്നും പ്രധാനമന്ത്രി അറിയിച്ചു. വാക്സിൻ വിതരണത്തിനായുള്ള കോവിന് പോർട്ടൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. ഇതുവരെ 54 കോടി ആളുകൾ വാക്സിൻ എടുത്തു കഴിഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിലെ രോഗവ്യാപനം കുറവാണ്. ഇതേ കാലയളവിൽ 80 കോടി ജനങ്ങളിലേക്ക് റേഷൻ വിതരണം ചെയ്യാനുമായി. പക്ഷെ ഇതിനിടയിലും കുറച്ച് പേരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല. അദ്ദേഹം വിശദമാക്കി.

എല്ലാ പൗരന്മാരിലേക്കും ഒരുപോലെയെത്തുന്ന വികസനമാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു. രാജ്യത്ത് രണ്ടു വർഷം കൊണ്ട് 4.5 കോടി കുടുംബങ്ങൾക്ക് പൈപ്പ് വഴി ശുദ്ധജലം ഉറപ്പുവരുത്താനായി. എല്ലാ ഗ്രാമങ്ങളിലും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ഇനി ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഒബിസി സംവരണം മെഡിക്കൽ പ്രവേഷണത്തിന് ഉറപ്പാക്കി. എല്ലാവരെയും ഒരുപോലെ പരിഗണിച്ചാണ് ഈ വികസനം യാഥാർഥ്യമാക്കുകയെന്നും പ്രധാനമന്ത്രി വിശദമാക്കി.