ചിക്കൻ പോക്‌സ്‌പോലെ ഡെൽറ്റയ്ക്കും അതിവേഗ വ്യാപനം

Health News

ചിക്കൻ പോക്സ് പോലെ അതിവേഗത്തിൽ പടർന്ന് പിടിക്കുന്ന കോവിഡ് വൈറസിന്റെ വകഭേദമാണ് ഡെൽറ്റയെന്ന് റിപ്പോർട്ടുകൾ. ദ വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച യുഎസ് സെന്റർ ഫോർ ഡീസസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ടിലുള്ളതാണ് വിവരങ്ങൾ.

രണ്ട് വാക്സിൻ എടുത്തവരിൽ പോലും ഡെൽറ്റ വകഭേദം ഉണ്ടാവുമെന്നും വാക്സിൻ എടുക്കാത്തവരെ പോലെ തന്നെ ഇവർക്കും രോഗം മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വാക്സിൻ എടുത്താൽ വൈറസിന്റെ തീവ്രത കുറയുമെന്നും അതിനാൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ട തരത്തിലുള്ള അവസ്ഥ ഉണ്ടാവില്ലെന്നുമാണ് വാക്സിൻ എടുത്തവർക്കുള്ള ആശ്വാസം. അതെ സമയം വാക്സിൻ എടുക്കാത്തവരിൽ ഡെൽറ്റ വകഭേദം രൂക്ഷമവാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

അതിവേഗത്തിൽ മറ്റൊരാളിലേക്ക് പകരുന്നതിനാൽ ചിക്കൻ പോക്സുമയാണ് ഇതിനെ താരതമ്യപ്പെടുത്തുന്നത്. സാർസ്, എബോള തുടങ്ങിയ വൈറസിനെക്കാൾ വേഗതയാണ് ഡെൽറ്റയ്ക്ക്.