ഇന്ത്യൻ മെഡൽ പ്രതീക്ഷ പിവി സിന്ധു പ്രീക്വർട്ടറിൽ

News Sports

ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ വനിതാ വിഭാഗം ബാഡ്മിന്റൺ പ്രീക്വർട്ടറിലേക്ക് കടന്നു പിവി സിന്ധു. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് പിവി സിന്ധു. സിന്ധു ഇപ്പോൾ വെള്ള മെഡൽ ജേതാവാണ്. പ്രീക്വർട്ടറിലേക്ക് പ്രവേശിച്ചത് ഹോങ്കോങ്ങിന്റെ ചെയുങ് നാൻ യി യെ തോല്പിച്ചുകൊണ്ടാണ്. 21-9, 21-16 എന്ന സ്കോർ ജയത്തോടുകൂടിയാണ് സിന്ധു ക്വർട്ടറിലേക്ക് പ്രവേശിച്ചത്. വളരെ വേഗത്തിലും എളുപ്പത്തിലും ആദ്യ സെറ്റ് സ്വന്തമാക്കാൻ സിന്ധുവിന് കഴിഞ്ഞിരുന്നു.

എന്നാൽ ഹോങ്കോങ് താരത്തിന്റെ തിരിച്ചു വരവായിരുന്നു രണ്ടാമത്തെ സെറ്റ്. അവിടെ ആദ്യം പിന്നോട്ട് പോയെങ്കിലും പിന്നെ നല്ല പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ താരം വിജയം കരസ്ഥമാക്കി. സിന്ധു പ്രീക്വർട്ടർ ഉറപ്പിച്ചച്ചിരിക്കുന്നത് ഗ്രൂപ്പ് ജെയിൻ ഒന്നാമതായാണ്. വനിതാ ഹോക്കിയിൽ പൂൾ സ്റ്റേജിൽ ബ്രിട്ടനെതിരെ 1-4 നു ഇന്ത്യയ്ക്ക് വീണ്ടു തോൽവി.

ഇന്ത്യൻ വനിതാ ടീം ഹോക്കിയിൽ തുടരെ മൂന്നാമത്തെ തോൽവിലേക്കാണ് എത്തിയത്. ഇന്ത്യയുടെ ക്വർട്ടേർ പ്രതീക്ഷകൾ ഇതോടുകൂടി അവസാനിക്കുകയാണ്. ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഒളിംപിക്സിൽ തുഴച്ചിലും. ആറാം സ്ഥാനത്തായാണ് സെമി ഫൈനൽ അർജുൻ-അരവിന്ദ് ഫിനിഷ് ചെയ്തത്.