കാൻസിൽ ശ്വാസകോശത്തിന്റെ ആകൃതിയിൽ നെക്‌ലേസ് അണിഞ്ഞ് ബെല്ല

Life Style News

ഇന്ന് ഫാഷൻ ലോകം ബെല്ല ഹഡീഡ് ധരിച്ച് വന്ന നെക്ലേസിനു പിന്നാലെയാണ്. അമേരിക്കൻ സൂപ്പർ മോഡലാണ് ബെല്ല ഹഡീഡ്. കാൻസ് ഫിലിം ഫെസ്റ്റിവലിന് ബെല്ല മനുഷ്യന്റെ ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള ഒരു നെക്‌ലേസാണ് ധരിച്ച് വന്നത്. കൂടാതെ മാറിടം മറയ്ക്കുന്ന രീതിയിലുമായിരുന്നു ആ നെക്‌ലേസ്. നെക്ലൈൻ ഇല്ലാത്ത ഒരു ലോങ് ബ്ലാക്ക് വസ്ത്രം ധരിച്ചാണ് ബെല്ല റെഡ് കാർപറ്റിൽ എത്തിയിരുന്നത്. Schiaparelli എന്ന ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡാണ് വസ്ത്രം നിർമിച്ചത്.

ഈ വസ്ത്രത്തിൽ മാറിടം മറയ്ക്കുന്നത് ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള ആ വലിയ സ്വർണ്ണ നെക്‌ലേസാണ്. ഒരുപാട് അഭിനന്ദനങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു ബെല്ലയുടെ ഈ പരീക്ഷണം. ഈ 24കാരി കുറച്ച് വർഷങ്ങളായി കാൻസ് റെഡ് കാർപറ്റിലെ നിത്യ സാന്നിധ്യമാണ്. എത്തുന്നു മുമ്പു തന്നെ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ബെല്ല പിടിച്ചുപറ്റിയിരുന്നു. മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന 74-മത് കാൻസ് ഫിലിം ഫെസ്റ്റിവൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈലേക്ക് മാറ്റിയതായിരുന്നു.