പത്തു വയസുകാരിയെ പീഡിപ്പിച്ച് പതിനൊന്നും പന്ത്രണ്ടും വയസുള്ള അഞ്ച് ആൺകുട്ടികൾ: കാരണം മൊബൈലിൽ കണ്ട അശ്ലീല വീഡിയോ

Crime Keralam News

കോഴിക്കോട്: പതിനൊന്നും പന്ത്രണ്ടും വയസുള്ള അഞ്ച് ആൾകുട്ടികൾ ചേർന്ന് പത്ത് വയസുകാരിയെ പീഡിപ്പിച്ചു. മൊബൈലിലെ വീഡിയോ കണ്ടാണ് ഈ ആൺകുട്ടികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തു. തുടർന്ന് ജുവനൈൽ കോടതിക്ക് മുൻപാകെ ഇവരെ ഹാജരാക്കുകയും ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

ആരുമില്ലാത്ത സമയം നോക്കി ആൾകുട്ടികൾ പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് നടന്ന ഈ സംഭവും അന്ന് തന്നെ പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകാൻ കൂട്ടാക്കിയില്ല. പകരം ആൾകുട്ടികളെ ഉപദ്രവിക്കുകയായിരുന്നു ചെയ്തത്. എന്നാൽ മൂന്നു ദിവസം മുമ്പുണ്ടായ വീട്ടുകാരുടെ വഴക്കിലൂടെ സംഭവം പുറത്ത് വരുകയും നാട്ടുകാർ അത് പോലീസിൽ അറിയിക്കുകയുമായിരുന്നു.

തുടർന്ന് പോലീസ് മൂന്നു ആൺകുട്ടികളെ ചോദ്യം ചെയ്തു. അതോടെ ഈ മൂന്ന് ആൺകുട്ടികൾ അല്ലാതെ വേറെയും രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി അറിഞ്ഞു. കുട്ടികളെ കൗൺസിലിങ് നടത്തിയതിലൂടെയാണ് മൊബൈലിൽ വീഡിയോ കണ്ടതിനാലാണ് പീഡനത്തിലേക്കെത്തിയതെന്ന് അറിഞ്ഞത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിൽ ആൾകുട്ടിക്കളെ ഉപദ്രവിച്ചതിനു കേസെടുത്തിട്ടുണ്ട്.