അനിയൻ ഏട്ടന്റെ ജീവൻ രക്ഷിച്ചു

Local News

മലപ്പുറം : വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ ടാബിൽ ഫാനിന്റെ വയർ മുറിഞ്ഞ് റിജിൽ ജിത്ത് (13)ദേഹത്ത് വന്ന് തട്ടി ഷോക്കേൽക്കുകയാരിരുന്നു. പരിഭ്രാന്തനായ അനുജൻ റിനിൽ ജിത്ത് ( 11) ഏട്ടനെ കയറി പിടിക്കുകയും തെറിച്ചു വീഴുകയും ചെയ്തു. ഇതൊന്നും വകവെക്കാതെ ഉടനെ തന്നെ തന്റെ കൈകൊണ്ടു വയർ തട്ടിമാറ്റുകയും ചെയ്തു. ബോധം നഷ്ടപെട്ട ഏട്ടന്റെ മുഖത്തേക്ക് വെള്ളം തളിക്കുകയും നെഞ്ചിൽ കൈ വച്ച് അമർത്തിയുമാണ് ജീവൻ രക്ഷിച്ചത്. തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.ഇരുവരും പയ്യനാട് പിലാക്കൽ സ്വദേശികളായ പ്രകാശ് സുഷ എന്നിവരുടെ മക്കളാണ്.