രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നത്‌മുസ്ലിംലീഗിന്റെ അജണ്ടയാണന്ന്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ .

Local News Politics

മലപ്പുറം : രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകാൻ മുസ്ലിം ലീഗിന് മാത്രമേ സാധിക്കുകയുള്ളൂ.ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളിൽ ചുറ്റുമുളള സാന്ത്വന പരിചരണ കേന്ദ്രങ്ങൾക്ക് മാതൃകയും വഴികാട്ടിയുമായി പൂക്കോയ തങ്ങൾ ഹോസ് പിസ് ന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കേരളത്തിൽ മാറ്റും. പ്രയാസപ്പെടുന്നവന്റെ കണ്ണീരൊപ്പാനും രോഗശയ്യയിൽ പ്രയാസം അനുഭവിക്കുന്നവന് സാന്ത്വനമേകാനും പൂക്കോയ തങ്ങൾ ഹോസ്പേസ് കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു..മലപ്പുറത്ത് പുതുതായി തുടങ്ങുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ നൈറ്റ് എമർജൻസി ഹോം കെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ മുഖ്യാതിഥിയായിരുന്നു. കേരളത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സെന്ററുകളെ ഒരു കുടകീഴിൽ കൊണ്ടുവരാൻ പൂക്കോയ തങ്ങൾ ഹോസ്പീസിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൂക്കോയ തങ്ങൾ ഹോസ്പിസ് മലപ്പുറം ചെയർമാൻ സെയ്യിദ് ഹമിദലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു.
ബ്ലാത്തൂൽ പികെ അബൂബക്കർ ഹാജി തൻറെ മാതാപിതാക്കളുടെ പേരിൽ നൽകുന്ന ഹോം കെയർ വാഹനത്തിൻറെ താക്കോൽ
സയ്യിദ് ഹമിദലി ശിഹാബ് തങ്ങൾക്ക് നൽകി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.സി എച്ച് സെൻറർ സെക്രട്ടറി പി ഉബൈദുള്ള എംഎൽഎ .ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ജിദ്ദ സെൻട്രൽ കെഎംസിസിയുടെ പ്രസിഡണ്ട് അരിമ്പ്ര അബൂബക്കർ , പൂക്കോയ തങ്ങൾ ഹോസ്പീസ് ചീഫ് ഫംഗ്ഷനിംഗ് ഓഫീസർഡോക്ടർ എം എ അമീർ അലി , സി എച്ച് സെൻറർ വർക്കിംഗ് സെക്രട്ടറി കൊന്നോല യൂസഫ് ,മലപ്പുറം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ ബാവ, അഡ്വ.എൻ കെ മജീദ്, ഹാരിസ് ആമിയൻ , വി. മുസ്തഫ, പി കെ അസുലു, പിസി അബ്ദുൽ മജീദ്, മന്നയിൽ അബൂബക്കർ , പിപി മഹബൂബ്,തറയിൽ അബൂബക്കർ ,സുബൈർ മൂഴിക്കൽ , മറിയുമ്മ ശരീഫ്, തറയിൽ അമീർ അലി പ്രസംഗിച്ചു.കൺവീനർ എൻ കെ മുസ്തഫ സ്വാഗതവും, പിപിഎ ജബ്ബാർ നന്ദിയും പറഞ്ഞു. തുടർന്ന് ആദ്യ ഹോം കെയർ മലപ്പുറം സി എച്ച് സെൻററിന് 1.30 ഏക്കർ സ്ഥലം ദാനം നൽകിയ സൈനബ ഹജ്ജമ താത്തയെ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള പി ടി എച് മെഡിക്കൽ ടീം അവരുടെ വീട്ടിൽ ചെന്ന് പരിശോധിച്ചു.