താനൂരിൽ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ അകപ്പെട്ട് തൊഴിലാളി മരണപ്പെട്ടു

Local News

താനൂർ: താനൂർ കാളാട് ആണി കമ്പനിക്ക് സമീപം ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു, വെസ്റ്റ് ബംഗാൾ ദക്ഷിൺ ദേബ് പരധത്രി ഗ്രാമംബർദമര സ്വദേശി ധുലാൽ ബഗ് മകൻ ബാപി ബഗ് (42 ) യാണ് മരണപ്പെട്ടത്, സ്വാകാര്യ വ്യക്തിക്ക് കണ്ടെനറിൽ എത്തിയ മാർബിൾ ഷീറ്റുകൾ ഇറക്കുന്നതിനിടയിലാണ് മാർബിൾ ദേഹത്തേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മുഗൾദാസ് , മേഘനാഥ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഇന്നലെ ഉച്ചക്ക് 12.15 ടേയാണ് അപകടം സംഭവിച്ചത്, താനൂർ ഫയർ ആൻഡ് റെസ്ക്യൂ , പോലീസ് .ടി.ഡി.ആർ.എഫ് വളണ്ടിയർമാരും നാട്ടുക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് ബാപി ബഗ് വമ യുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
താനൂർ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ടിഡിആർഎഫ് വളണ്ടിയ ർമാരുംനാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്