മാതാവിന്റെ ബാഗില്‍നിന്ന് 10 രൂപ കാണാതായതോടെചുരുളഴിഞ്ഞത് പീഡന കഥ

Local News

മഞ്ചേരി : മാതാവിന്റെ ബാഗിലുണ്ടായിരുന്ന പത്തു രൂപ കാണാതായി. സ്വാഭാവികമായും ഒമ്പതു വയസ്സുകാരനെ ചോദ്യം ചെയ്തു. കുട്ടിയുടെ കയ്യില്‍ നിന്നും പത്തു രൂപ കണ്ടെടുത്തു. എന്നാല്‍ ഈ പത്തുരൂപ അമ്മയുടെതല്ലെന്നായിരുന്നു കുട്ടിയുടെ അവകാശവാദം. ഈ രൂപ വന്ന വഴിയന്വേഷിച്ചതിലൂടെയാണ് പീഡന കഥ പൂറത്തായത്. അയല്‍വാസി പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് പിധേയനാക്കുകയും നാലു തവണ പത്തു രൂപ വീതം നല്‍കിയതായും കുട്ടി വെളിപ്പെടുത്തി. ഇതോടെ പരാതിയായി, കേസായി, പ്രതി മേല്‍മുറി പൈത്തിനിപ്പറമ്പ് കോയങ്കന്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് (57) നെ മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോസി തോമസ് ഇക്കഴിഞ്ഞ 25ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി ഈ മാസം എട്ടു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കുമയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി