പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്റ്റിൽ

Crime Local News

തിരൂർ:തമിഴ്നാട് സ്വദേശിയായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഇരിങ്ങാവൂർ സ്വദേശിയായ അമ്പായത്തിൽ അബ്ദുള്‍ സലാം(51)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കഞ്ചാവ് കേസിൽ ഉൾപ്പെട്ട ആളാണെന്നും മുൻപും ഇത്തരം കേസിൽ പിടിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിവരം ലഭിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മൊബൈൽ ലൊക്കേഷൻ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു.തിരൂർ സി.ഐ ജിജോ എം.ജെയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാർ. ബി സീനിയർ സി.പി.ഒ ഷിജിത്ത് കെ.കെ സി.പി.ഒ അക്ബർ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.