മലപ്പുറം ജില്ലയിൽ നാലിടത്ത് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ എൻ ഐ എ പരിശോധന

Local News

മലപ്പുറം : മലപ്പുറം ജില്ലയിൽ നാലിടങ്ങളില്‍ എന്‍.ഐ.എയുടെ പരിശോധന. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഒരേ സമയമാണ് നാല് വീടുകളിലും പരിശോധന നടത്തുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു ശേഷം പല തവണ പലയിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മലപ്പുറത്തെ പരിശോധന.