തിരൂര്‍ ചമ്രവട്ടത്ത് വെച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ കുഴല്‍പ്പണവുമായി ഒരാൾ പിടിയിൽ

Local News

തിരൂര്‍: 1കോടി 78 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തിരൂരിനടുത്ത ചെമ്രവട്ടം പാലത്തിനരികെ വെച്ച് ഒരാൾ പൊലീസ് പിടിയിലായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ വിവരത്തെ തുടര്‍ന്ന്
ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്‍റ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ 9.30 ഓടെ നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി കൊടക്കാട്ട് അഷറഫാണ് അറസ്റ്റിലായത്.
കെ.എല്‍.55 AA 0873 നമ്പര്‍ കാറില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് കുഴല്‍പണം കണ്ടെടുത്തത്. ഡി.വൈഎസ്.പി കെ.എം.ബിജു, എസ്.ഐ മാരായ പ്രദീപ്കുമാര്‍,വിപിന്‍,തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.