പ്രണയം നടിച്ച് പീഡനം : യുവാവിനെ റിമാന്റ് ചെയ്തു

Local News

മഞ്ചേരി: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കാവനൂര്‍ വാക്കാലൂര്‍ കോക്കാട്ടുചാല്‍ പി റിഷാദ് (22)നെയാണ് ഈ മാസം 19 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. 2023 മെയ് മാസത്തിലാണ് ഇന്‍സ്റ്റഗ്രാം വഴി പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ജൂണ്‍ 16 വരെയുള്ള ദിവസങ്ങളില്‍ പലതവണ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ജൂലൈ നാലിന് പെണ്‍കുട്ടി പിതാവിനൊപ്പം എടവണ്ണ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

റിപ്പോർട്ട് :ബഷീർ കല്ലായി