ക്വാർട്ടേഴ്സിൽ 35 കാരൻ മരിച്ച നിലയിൽ

Local News

കൊണ്ടോട്ടി: ഐക്കര പടിപെരിങ്ങാവിലെ ക്വാർട്ടേഴ്‌സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മഞ്ചേരി പുല്ലൂർ കരുവമ്പ്രം കിഴക്കും പറമ്പിൽമുജീബ് റഹ്മാൻ (35) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
വെള്ളിയാഴ്ച വൈകിട്ടാണ് മുജീബ് റഹ്മാൻ ഉൾപ്പെടെ 4 പേർ ക്വാർട്ടേഴ്‌സിൽ എത്തിയത്.ശനിയാഴ്ച പുലർച്ചെ ബോധമില്ലാതെ കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മൂന്ന് സുഹൃത്തുക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.. ലഹരി ഉപയോഗ സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് കൊണ്ടോട്ടി പൊലീസ് പറഞ്ഞു.
ഭാര്യ: റാഹില.മക്കൾ: ഹാദി, മാഹിദ, ഹവ്വ, രണ്ട് മാസം പ്രായമുള്ള മറ്റൊരു കുട്ടി